മണ്ണാർക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് തെങ്ങര വാളക്കോട് (വാളക്കര) ഭാഗത്ത് വെള്ളത്തിൽ വീണ് അപകടത്തിൽപ്പെട്ട യുവാവ് മരണപ്പെട്ടു. തെങ്ങര സ്വദേശിയായ അക്ഷയ് (18) ആണ് മരണപ്പെട്ടത്.
ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചതെന്ന വിവരം പുറത്തുവരുന്നത്. അപകടത്തിന് പിന്നാലെ അക്ഷയിനെ അടിയന്തരമായി മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം മദർ കെയർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
