കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി വൃദ്ധൻ മരിച്ചു. 65 നും 70 നും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കൊച്ചുവേളി - പോർബന്ധർ എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
വെള്ള ഷർട്ടും പച്ച ലുങ്കിയുമാണ് മരിച്ചയാളുടെ വേഷം. അപകടസ്ഥലത്തിന് സമീപത്തുനിന്നും ഒരു കണ്ണട ലഭിച്ചിട്ടുണ്ട്. മൃതദേഹം നിലവിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
