കാഞ്ഞാണിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

 


തൃശ്ശൂർ  കാഞ്ഞാണി : ഏനാമാവ് റോഡിൽ  കെഎസ് ബി 110 കെ.വി. സബ്സ്റ്റേഷനു മുന്നിൽ പിക്കപ്പ് വാനും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ വാടാനപ്പള്ളി സ്വദേശി കൊടുവത്ത്പറമ്പിൽ പ്രണവ് (17), കരുവന്തല സ്വദേശി ചുക്കാശ്ശേരി അഭിമന്യു ( 19 ) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ മദർ ഹോസ്പിറ്റലിൽ, പ്രവേശിച്ചു. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് അപകടം. ഇടറോഡിലേക്ക് തിരിഞ്ഞ പിക്കപ്പിൽ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. അപകടത്തിൽ പിക്കപ്പ് വാഹനത്തിലെ ജീവനക്കാരനും ബൈക്കിൽ യാത്ര ചെയ്തിരുന്ന മറ്റൊരു യുവാവിനുമാണ് പരിക്കേറ്റത്. വാടാനപ്പള്ളി ആകസ് പ്രവർത്തകരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

Post a Comment

Previous Post Next Post