വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന്റെ കാർ മരത്തിൽ ഇടിച്ച് അപകടം. മമ്പാട് സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്.



മലപ്പുറം വണ്ടൂർ: വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന്റെ കാർ മരത്തിൽ ഇടിച്ച് അപകടം.ഞായറാഴ്ച പുലർച്ചെ 5:30 ഓടെ വണ്ടൂർ നടുവത്ത് അങ്ങാടിയിൽ ആണ് സംഭവം. മമ്പാട് സ്വദേശി മുസ്ലിയാരകത്ത് ഷാജഹാനും കുടുംബവുംമാണ് അപകടത്തിൽപ്പെട്ടത്.

 അഞ്ചംഗ സംഘത്തിലെ നാല് പേർക്കും പരിക്കേറ്റു. മൂന്നാറിൽ പോയി മമ്പാട്ടേക്ക് മടങ്ങവേ നിയന്ത്രണം വിട്ട കാർ റോഡയിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഷാജഹാൻ ആയിരുന്നു വാഹനം ഓടിച്ചിരുന്നത് ഭാര്യ സോണിയ മക്കളായ ഷഹാന, ഷസിൻ, അഞ്ചുവയസ്സുകാരി ചെറിയ കുട്ടി എന്നിവർ ആയിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത്. ചെറിയ കുട്ടി ഒഴികെ എല്ലാവർക്കും പരിക്കുണ്ട്. സോണിയയുടെ പരിക്ക് ഗുരുതരമാണ്.


 പരിക്കേറ്റവരെ ആദ്യം വണ്ടൂർ നിംസ് ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post