ലക്നൗ: ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ആറ് പേർ മരിച്ചു. പാലത്തിൻ്റെ നിർമാണ തൊഴിലാളികള്‍ക്കാണ് ജീവൻ നഷ്ടമായത്. മൂന്ന് തൊഴിലാളികൾ പാലത്തിനടിയിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു. രക്ഷാപ്രവർത്തനം നടന്നു വരികയാണ്. ഇന്ന് പുലർച്ചെ 2 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിനെ തുടർന്ന് പാലം തകർന്ന് വീഴുകയായിരുന്നു. അപകടം നടന്നക്കുന്ന സമയത്തും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിച്ചു. സ്ലാബ് തകർന്നുവീണതായും ചിലർ അതിനടിയിൽ കുടുങ്ങിക്കിടക്കുന്നതായുമാണ് വിവരം ലഭിത്, ഉടനെ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി. ഹാമിർപൂർ അഡീഷണൽ പൊലീസ് സൂപ്രണ്ട് അരവിന്ദ് കുമാർ വർമ്മയാണ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.
