കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയിൽ യുവാവിനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് വൈത്തിരി സ്വദേശി അഭിഷേക് (27) ആണ് മരിച്ചത്. ഒളവണ്ണയിലെ ഫ്ലാറ്റിൽ കഴിഞ്ഞ നാല് വർഷമായി ഒരു യുവതിക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇയാൾ.
സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.
ശ്രദ്ധിക്കുക: ജീവിതത്തിലെ മാനസിക സമ്മർദ്ദങ്ങൾക്കും പ്രതിസന്ധികൾക്കും ആത്മഹത്യയല്ല പരിഹാരം. മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ പ്രൊഫഷണലുകളുടെ സഹായം തേടുക. സഹായത്തിനായി സംസ്ഥാന സർക്കാരിന്റെ 'ദിശ' ഹെൽപ്‌ലൈൻ നമ്പറായ 1056-ൽ ബന്ധപ്പെടാവുന്നതാണ്.
