കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കുനതിനിടെ അപകടം. ഗ്രുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു



തൃശൂർ പുതുക്കാട് മതിക്കുന്ന് ക്ഷേത്രക്കുളത്തിൽ   കുളിക്കുനതിനിടെ അപകടത്തിൽപ്പെട്ട വിദ്യാർഥി മരിച്ചു. പാലക്കാട്ടെ കിഴക്കഞ്ചേരി ഇളവംപാടം ആലാംപരുത ഇമ്മിട്ടി വീട്ടിൽ ബൈജുവിൻ്റെ മകൻ ജിതിൻ (18) ആണ് മരിച്ചത്. ചികിത്സയിലിരിക്കേയായിരുന്നു മരണം. തൃശൂർ പുതുക്കാട് സ്റ്റേഷൻ പരിധിയിൽപ്പെട്ട മതിക്കുന്ന് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ജിതിൻ കുളത്തിൽ മുങ്ങി താഴ്‌ന്ന്പോയി. കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുളത്തിൽ നിന്ന് വിദ്യാർഥിയെ പുറത്തെടുത്തത്. വ്യാഴാഴ്ച കാലത്ത് 11 മണിയോടെയാണ് സംഭവം. തൃശൂർ ജൂബിലി മിഷ്യൻ ആശുപത്രിയിലെത്തിച്ച ജിതിൻ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ട് 4.30 ഓടെ മരിക്കുകയായിരുന്നു.


____________________________

*പ്രാദേശിക വാർത്തകളോടൊപ്പം ദേശീയ അന്തർദേശീയ വാർത്തകളും തൊഴിലവസരങ്ങളും അറിയിപ്പുകളും നേരത്തെ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ....*


https://chat.whatsapp.com/CDv00MOBZPCGHypncWD7jM?mode=ac_t

Post a Comment

Previous Post Next Post