ഇടുക്കിയിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരുമരണം, രണ്ട് പേരുടെ നില ഗുരുതരം പെരിയകനാലിൽവെച്ച് മിനി ബസ് തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു



തൊടുപുഴ: ഇടുക്കി ഗ്യാപ്പ്റോഡിൽ മിനി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് ഒരു മരണം. തമിഴ്‌നാട് സ്വദേശി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. സാരമായി പരിക്കേറ്റ ആറുപേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പെരിയകനാലിൽവെച്ച് മിനി ബസ് തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. 28 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 18 സ്ത്രീകളും നാല് പുരുഷൻമാരും ആറ് കുട്ടികളും ഉൾപ്പെടുന്നു.

⊶⊷⊶⊷❍❍⊶⊷⊶⊷

*ഇടുക്കി ജില്ലയിലെ ഗവണ്മെന്റ് ആശുപത്രിയിലെ   ഓപി വിവരങ്ങളും ജില്ലയിൽ നടക്കുന്ന  അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*⊶⊷⊶⊷❍❍⊶⊷⊶⊷


https://chat.whatsapp.com/HDhDvUJYOtjKAZPswl1Qpc?mode=gi_t

Post a Comment

Previous Post Next Post