തിരൂർ പുറത്തൂരിൽ പുഴയിൽ രണ്ടു കുട്ടികൾ അപകടത്തിൽപ്പെട്ടു; ഒരു കുട്ടി മരിച്ചു




തിരൂർ: പുറത്തൂരിൽ സുഹൃത്തുക്കളുമൊത്ത്

 പുഴയിൽ കുളിക്കുന്നതിനിടയിൽ രണ്ടു കുട്ടികൾ അപകടത്തിൽപ്പെട്ടു.

ഒരു കുട്ടി മരണപ്പെട്ടു. പുറത്തൂർ കളൂർ സ്വദേശി ഉള്ളാട്ടിൽ മുനീറിൻ്റെ മകൻ മുഹമ്മദ് ബിലാൽ (14) ആണ് മരണപ്പെട്ടത്

ഇന്ന് വൈകുന്നേരം 3 30 ഓടുകൂടി പുറത്തൂർ എ വി എസ് കടവിൽ കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്,ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു.



അപകടത്തിൽ പെട്ട മറ്റൊരു കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Post a Comment

Previous Post Next Post