കോനൂർക്കണ്ടിയിൽ കൊക്കോ വില്ല റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരൻ മുങ്ങിമരിച്ചു



 മലപ്പുറം :അരീക്കോടി ഊർങ്ങാട്ടിരി  കോനൂർ കണ്ടിയിലെ കൊക്കോ വില്ല റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം.പൂവത്തിക്കൽ സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫ് ആണ് മരണപ്പെട്ടത്.

​കഴിഞ്ഞദിവസമാണ് കുട്ടിയും കുടുംബവും കോണൂർക്കണ്ടിയിലെ റിസോർട്ടിൽ എത്തിയത്. ഇന്ന് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കവെയാണ് കുട്ടി അബദ്ധത്തിൽ സ്വിമ്മിംഗ് പൂളിൽ വീണത്. ഉടൻ തന്നെ അരീക്കോടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതുദേഹം നിലവിൽ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


​ജാഗ്രതാ നിർദ്ദേശം:

റിസോർട്ടുകളിലും മറ്റ് ജലാശയങ്ങളുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുടുംബത്തോടൊപ്പം പോകുന്നവർ കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതരും സന്നദ്ധ പ്രവർത്തകരും ഓർമ്മിപ്പിക്കുന്നു. ഒരു നിമിഷത്തെ അശ്രദ്ധ വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാം.


Accident Rescue 24×7 Helping and Reporting Team > (Reg: MPM/CA/382/2025) 


Post a Comment

Previous Post Next Post