പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ച നിലയിൽ



​മലപ്പുറം: വൈലത്തൂർ ഒഴുരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഴുർ ഹെൽത്ത് സെന്ററിന് സമീപമുള്ള കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

​നൂറുൽ ഉലൂം സുന്നി മദ്രസയിലെയും, കല്ലിങ്ങൽ പറമ്പ് സ്കൂളിലെയും പത്താം ക്ലാസ്സ് വിദ്യാർത്ഥിയും പുളിക്കൽ Ep അഹമ്മദിന്റെ മകനുമായ മുഹമ്മദ് അശ്മിൽ ആണ് മരണപ്പെട്ടത്.

​നിലവിൽ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post