കൊച്ചി: പാലക്കാടും അരൂരും പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. അരൂർ സ്വദേശിനി നിയ ലെനിൻ, അരൂർ സ്വദേശിനി നെന്മാറ ചക്കാത്തറയിൽ രാജേശ്വരി എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെയും പ്രായം 13 വയസ്സാണ്.നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നു അരൂർ സ്വദേശിനി നിയ ലെനിൻ. ഈ മാസം ആറാം തീയതിയാണ് നിയയ്ക്ക് പാമ്പു കടിയേറ്റത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞ നിയ ലെനിൻ, ഇന്ന് രാവിലെ 7.30 ഓടെയാണ് മരിച്ചത്.
നെന്മാറ ചക്കാത്തറയിൽ രാമൻ - അംബിക ദമ്പതികളുടെ മകൾ രാജേശ്വരിയാണ് പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ മെയ് 14 ന് ഉച്ചക്ക് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ മൂർഖന്റെ കടിയേൽക്കുകയായിരുന്നു.
ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
വൈകീട്ട് കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ജോലി കഴിഞ്ഞ് എത്തിയപ്പോൾ രാജേശ്വരിയെ വായിൽ നുരയും പാതയും വന്ന നിലയിൽ ബോധരഹിതയായി കാണുകയായിരുന്നു.
ഉടൻ തന്നെ നെന്മാറ സർക്കാർ ആശുപത്രിയിലും തുടർന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ നില അപ്പോഴേക്കും ഗുരുതരമായിരുന്നു. ചികിത്സയിലിരിക്കെ ഇന്നായിരുന്നു മരണം സംഭവിച്ചത്.
നെന്മാറ സ്വദേശിനിയായ രാജേശ്വരിക്ക് രണ്ടാഴ്ച മുമ്പാണ് പാമ്പുകടിയേറ്റത്. വീട്ടിൽ വെച്ചാണ് കുട്ടിക്ക് പാമ്പുകടിയേൽക്കുന്നത്.
