എറണാകുളത്ത് ലോറി സ്‌കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

 


എറണാകുളം മൂവാറ്റുപുഴ വാഴക്കുളത്ത് വെച്ച് ലോറി സ്‌കൂട്ടറി ലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. 

 മൂവാറ്റുപുഴ കണ്ടത്തില്‍ മൂസയുടെ ഭാര്യ അനീഷ (46) ആണ് മരിച്ചത്. ഇന്ന് രാവിലെ വാഴക്കുളം അഞ്ചാം മൈലിലായിരുന്നു അപകടം.

   തൊടുപുഴ ഭാഗത്തു നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ലോറി എതിരെ വന്ന അനീഷയുടെ സ്‌കൂട്ടറിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു.

തെറിച്ചു വീണ അനീഷ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

#accidentnews #death #livenewskochi #KochiNews #keralapolice #LatestNews #muvaattupuzha #scooter #lorry  #KeralaNews #death

Post a Comment

Previous Post Next Post