റിക്കവറി വാഹനത്തിൽ നിന്ന് കാർ ഇറക്കുന്നതിനിടെ വാഹനം ദേഹത്തു വീണു; ദുബായിൽ യുവാവിന് ദാരുണാന്ത്യം



ദുബായ്ഖിസൈസ് വ്യവസായ മേഖലയിൽ റിക്കവറി വാഹനത്തിൽ നിന്ന് വാഹനം ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. റിക്കവറി ട്രക്കിൽ നിന്ന് വാഹനം താഴേക്ക് ഇറക്കുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട് ഡ്രൈവറുടെ മേലേക്ക് പതിക്കുകയായിരുന്നു.


അപകടം നടന്ന ഉടൻ ഇയാൾ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടതായി ദുബായ് പൊലീസ് അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്‌ചയാണ് വലിയൊരു ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

അപകടത്തെക്കുറിച്ചുള്ള വിവരമറിഞ്ഞയുടൻ ദുബായ് പൊലീസിന്റെ ട്രാഫിക് പട്രോളിങ് സംഘവും അപകടവിദഗ്‌ധരും സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ക്രെയിൻ പ്രവർത്തിപ്പിക്കുന്നതിലുണ്ടായ പിഴവും വാഹനം സുരക്ഷിതമായി ഉറപ്പിച്ചു നിർത്തുന്നതിന് മുൻപ് തന്നെ താഴേക്ക് ഇറക്കാൻ ശ്രമിച്ചതുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ട്രാഫിക് പട്രോളിങ് സംഘം സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർന്ന് ആംബുലൻസ്, രക്ഷാപ്രവർത്തക സംഘങ്ങൾ എന്നിവർക്ക് വേഗത്തിൽ എത്തുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ.

Post a Comment

Previous Post Next Post