പാലക്കാട് പട്ടാമ്പി:കൊപ്പത്ത് വാഹനങ്ങൾ കൂട്ടിയീടിച്ച് യുവാവിന് ദാരുണാന്ത്യം. ചുണ്ടമ്പറ്റ കുളക്കാട്ടിൽ 19 വയസ്സുകാരൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്.
പട്ടാമ്പി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും, എതിർദിശയിൽ നിന്നും വന്ന ദോസ്ത് വാഹനവും കൊപ്പം ജംഗ്ഷനിൽ വെച്ച് കൂട്ടിയീടിച്ചാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രികനായ മുഹമ്മദ് നിഹാലിനെ പെരിന്തൽമണ്ണയിലെ മൗലാനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൽ പരിക്കേറ്റ നിഹാലിന്റെ സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്.
