എറണാകുളം തിരുവാങ്കുളത്ത് വെച്ച് ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം .
വടവുകോട് ചേമ്പിയെത്തിൽ വീട്ടിൽ സി.കെ.സജീവൻ (56) ആണ് മരിച്ചത്.
എറണാകുളം തിരുവാങ്കുളം കേശവൻപടിക്ക് സമീപം വെച്ച്
അമിത വേഗത്തിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
