പത്തനംതിട്ട മെഴുവേലി പുന്നക്കുളഞ്ഞിയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശിയായ രാഹുൽ എം രാജൻ (37) ആണ് മരിച്ചത്. പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ പതിനൊന്ന് കെ.വി വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ആണ് മരണം.
ഷോക്കേറ്റ ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ യുവാവിനെ കുളനടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മറ്റു നടപടികൾക്ക് ശേഷം വീട്ടിലെത്തിക്കും. സംസ്കാരം അടക്കമുള്ള മറ്റു ചടങ്ങുകളുടെ തീയതി പിന്നെ അറിയിക്കും
