ഇടുക്കി : ഇടുക്കി- .നേര്യമംഗലം റോഡിൽ കൊടക്കല്ലിൽ നിയന്ത്രണം വിട്ട് കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് യാത്രകാർക്ക് പരിക്കേറ്റു. കുമളിയിൽ നിന്നും ചെറായി എടവനക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന KL. 41.F.8271 ഹുണ്ടായി ഐ ടെൻ കാർ നിയന്ത്രണം വിട്ട് നൂറടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. നേര്യമംഗലത്ത് നിന്നും ഫയർ ഫോഴ്സ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും കരിമണൽ പോലീസും നാട്ടുകാരും ചേർന്ന് രണ്ടുപേരെ റോഡിൽ എത്തിച്ചിരുന്നു .
മറ്റു മൂന്നുപേർ തനിയെ നടന്നു കയറി വരികയും ചെയ്തു. സേനയുടെ ആംബുലൻസിൽ കൂടുതൽ പരിക്ക് പറ്റിയ മൂന്നു പേരെ കോതമംഗലം ബസേലിയോസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചെറായി എടവനക്കാട് സ്വദേശികളായ സെബാസ്റ്റ്യൻ. അൻവർ. ജലീൽ. സുധീർ. മജീദ് എന്നിവർക്കാണ് പരിക്കേറ്റത് .
