ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു



 എറണാകുളത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

 കൊല്ലം ഇടമൺ സ്വദേശി ബിജുകുമാർ (54) ആണ് മരിച്ചത്. കൂടെ ഉണ്ടായ മൂലമറ്റം സ്വദേശി ഹരിക്ക് (28) ഗുരുതരമായി പരിക്കേറ്റു. 

   മൂവാറ്റുപുഴ സിവിൽ സ്റ്റേഷൻ ജംഗ്ഷന് സമീപം വെച്ച് മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കാൻ ശ്രമിച്ചപ്പോൾ എതിർ ദിശയിൽ നിന്നും അമിത വേഗതയിൽ വന്ന ടോറസ് ലോറിയുമായി ഇടിക്കുകയായിരുന്നു.

  ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകരുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.

  ബിജുകുമാർ ടോറസ് ലോറിയുടെ അടിയിൽ കുടുങ്ങിപ്പോയി. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ അടിഭാഗത്തെ പൈപ്പുകൾ മുറിച്ചു നീക്കിയാണ് പുറത്തെടുത്തത്. 

  ഗുരുതരമായി പരുക്കേറ്റ ഹരിയെ ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

#accidentnews #death #muvaattupuzha #ernakulam #KochiNews #toruslorry #lorry #bike #livenewskochi #viralpost #KeralaNews #LatestNews #fireforce #keralapolice ന്യൂസ് വിഷൻ #ന്യൂസ്‌വിഷൻ

Post a Comment

Previous Post Next Post