ലോറിയിൽ തടികയറ്റുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു



 ഇടുക്കി : ലോറിയിൽ തടി കയറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തങ്കമണി തമ്പുരാൻകുന്ന് കോശിക്കുഴിയിൽ ജോർജിന്റെ മകൻ ഷൈജു (41) ആണ് മരിച്ചത്. 

ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. കാമാക്ഷി ഗവൺമെന്റ് ആശുപത്രിക്ക് സമീപം ലോറിയിലേക്ക് തടി കയറ്റുന്നതിനിടയിൽ, മരത്തടി അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടുകയും ഷൈജുവിന് വൈദ്യുതാഘാതമേൽക്കുകയുമായിരുന്നു. അപകടം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Post a Comment

Previous Post Next Post