കൊച്ചി: നിർമാണത്തിലിരിക്കുന്ന മെട്രോ പില്ലറിൽ നിന്ന് കാറിലേക്കു കമ്പി വീണ് യുവതിക്ക് പരിക്ക്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാ ത്രി 10 ഓടെ പാലാരവട്ടം കാക്കനാട് റൂട്ടിൽ പാടിവട്ടം കപ്പേളക്ക് മുമ്പിൽ വച്ചാണ് കമ്പി വീണത്.
കാറിൽ സഞ്ചരിച്ചിരുന്ന ഗോപിക എന്നയു വതിക്കാണ് പരിക്കേറ്റത്. കാറിന്റെ ചില്ലിന് മുകളിലേക്കാണ് കമ്പി വീണത്. യുവതിയുടെ കൈക്കും കാലിനും പരിക്കേറ്റു. ആശു പത്രിയിൽ ചികിത്സക്കുശേഷം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു.
