എടക്കഴിയൂരിൽ കാറിന് പുറകിൽ സ്കൂട്ടർ ഇടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം. മകന് പരിക്ക്



 തൃശ്ശൂർ എടക്കഴിയൂരിൽ കാറിന് പുറകിൽ സ്കൂട്ടർ ഇടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം. മകന് പരിക്ക്

പാലപ്പെട്ടി സ്വദേശിനി തെക്കേപ്പുറത്ത് മുംതാസ് (40) ആണ് മരിച്ചത്. മകൻ ഷാൽബിൻ (18) നാണ് പരിക്കേറ്റത്..


ചാവക്കാട് പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ അതിർത്തി മഹ്ളറ പള്ളിക്ക് സമീപം ഇന്ന് രാത്രി ഒൻപതു മണിയോടെയാണ് അപകടം.

​ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ഫോർച്യൂണർ കാറിന് പിറകിൽ ചാവക്കാട് ഭാഗത്തു നിന്നും വരികയായിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്ക് പറ്റിയ ഇരുവരെയും ഉടൻ തന്നെ കെൻസ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുംതാസിൻ്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മകൻ ഷാൽബിൻ ഹയാത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post