കൊച്ചി വിമാനത്താവളത്തിൽ ജോലിക്കിടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു

 


നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. നെടുമ്പാശ്ശേരി ആവണംകോട് പള്ളിപ്പുറത്താൻ വീട്ടിൽ ജയൻ (51) ആണ് മരിച്ചത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയായ ബി.എഫ്.എസ് (BFS)-ലെ കരാർ ജീവനക്കാരനായിരുന്നു അദ്ദേഹം.


​ഇന്ന് വൈകീട്ടായിരുന്നു അപകടം സംഭവിച്ചത്. വിമാനത്താവളത്തിൽ ഒമാൻ എയർ വിമാനത്തിന്റെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജോലികളിൽ ഏർപ്പെട്ടിരിക്കെ ജയൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.


കുഴഞ്ഞുവീണ ഉടൻ തന്നെ ജയനെ വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിലും തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Post a Comment

Previous Post Next Post