നവവധുവായ നൃത്താധ്യാപിക ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

 


കണ്ണൂർ ​  തളിപ്പറമ്പ്: വിവാഹം കഴിഞ്ഞ് നാലാം മാസം നവവധുവായ നൃത്താധ്യാപികയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പത്തെ ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) ആണ് മരിച്ചത്. ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ സാന്ദ്രതാരയെ കണ്ടെത്തിയത്. രമേശൻ-താര ദമ്പതികളുടെ മകളാണ്.

​നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. നിലവിൽ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

​കൊല്ലം സ്വദേശികളായ സാന്ദ്രതാരയുടെ കുടുംബം മുൻപ് തളിയിലാണ് താമസിച്ചിരുന്നത്. ഇപ്പോൾ ബാവുപ്പറമ്പിലാണ് താമസം. സൂര്യജിത്ത് ഏക സഹോദരനാണ്. മരണത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post