നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നു വീണു അപകടം



എറണാകുളം കിഴക്കമ്പലം പൊയ്യേക്കുന്നത്ത് നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നുവീണു.

 വൈപ്പിൻ സ്വദേശി ബിന്നിയുടെ വീടാണ് നിർമ്മാണത്തിനിടെ പൂർണമായി തകർന്നത്. നിർമാണത്തിലെ ഗുരുതര പിഴവുകളാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

വർഷങ്ങളായുള്ള സമ്പാദ്യവും കടവും ചേർത്ത് നിർമ്മിച്ച വീടിനായി ഇതിനോടകം ഏകദേശം 25 ലക്ഷം രൂപ ചെലവഴിച്ചിരുന്നുവെന്നാണ് വിവരം.     

    അപകടസമയത്ത് തൊഴിലാളികളോ, കുടുംബാംഗങ്ങളോ അകത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.


Post a Comment

Previous Post Next Post