ചാവക്കാട്: തൃശ്ശൂർ ചാവക്കാട് കടപ്പുറം തൊട്ടാപ്പിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിനടുത്ത് കടലിൽ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തൊട്ടാപ്പ് നാല്സെൻ്റ് സ്വദേശി ഇജാസിനെ (14)യാണ് കാണാതായത്.