യുപിയിൽ കനത്ത മഴയിലും ഇടിമിന്നലിലും 56 പേർ മരിച്ചു



ലക്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും 56 പേർ മരിച്ചു. സംസ്ഥാനത്തെ 51 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.


ദുരന്തബാധിതർക്ക് അടിയന്തര സഹായമെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണ്.

ബുധനാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയിൽ പ്രയാഗ്‌രാജ്, ഭദോഹി, ഫത്തേപ്പൂർ തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്.


അപ്രതീക്ഷിതമായുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനത്തിൽ നിരവധി വീടുകൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ വിലയിരുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകാൻ ഉത്തരവിടുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


ദുരന്തബാധിത മേഖലകളിൽ ജില്ലാ മജിസ്ട്രേറ്റുമാരും മറ്റ് ഉദ്യോഗസ്ഥരും നേരിട്ടെത്തി സഹായങ്ങൾ ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. റവന്യൂ വകുപ്പ്, കൃഷി വകുപ്പ്, ഇൻഷുറൻസ് കമ്പനികൾ എന്നിവർ ചേർന്ന് കൃഷിനാശവും വസ്‌തുവകകളുടെ നാശനഷ്ടങ്ങളും സംബന്ധിച്ച സർവ്വേ നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുള്ളതിനാൽ എല്ലാ വകുപ്പുകളോടും അതീവ ജാഗ്രത പാലിക്കാൻ സർക്കാർ ആവശ്യപ്പെട്ടു

ശക്തമായ കാറ്റിൽ വൈദ്യുതി തൂണുകൾ തകരുകയും വയറുകൾ പൊട്ടി വീഴുകയും ചെയ്തതിനെത്തുടർന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. പ്രയാഗ‌രാജ് ജില്ലയിൽ മതിൽ ഇടിഞ്ഞു വീണ് 35 വയസുള്ള സ്ത്രീയും ആറ് വയസുകാരനായ മകനും മരിച്ചു. ഹണ്ടിയയിൽ ടിൻ ഷീറ്റ് കെട്ടിടം തകർന്നു വീണ് 14 വയസുകാരിക്ക് ജീവൻ നഷ്ട‌മായി. കല്ല്യാണി ദേവി, അശോക് നഗർ തുടങ്ങിയ നഗരപ്രദേശങ്ങളിലും വലിയ മരങ്ങൾ വീണത് ഗതാഗതം തടസപ്പെട്ടു.


മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ വിലയിരുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകാൻ ഉത്തരവിടുകയ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ 24 മണിക്കൂറിനുള്ളിൽ


പൂർത്തിയാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Post a Comment

Previous Post Next Post