മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴ വാഴപ്പള്ളിയിൽ പെരിയാർവാലി കനാലിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ മുത്തുപതിക്കൽ വീട്ടിൽ പത്രോസ് ആണ് മരിച്ചത്.
വാഴപ്പള്ളി തൃക്ക ഷാപ്പിന് സമീപമുള്ള കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. പത്രോസ് ഉപയോഗിച്ചിരുന്ന സൈക്കിളും കനാലിന് സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതർ തുടർനടപടികൾ സ്വീകരിച്ചു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
