തിരുവനന്തപുരം: നെടുമങ്ങാട് ചോറ് കൊടുക്കുന്നതിനിടെ ഒന്നരവയസുകാരകാരൻ മരിച്ച സംഭവം കൊലപാതകം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. സ്ഥിരമായ മർദ്ദനമാണ് മരണകാരണം. ആന്തരിക അവയവങ്ങളിൽ രക്തസ്രാവമുണ്ടായതായി കണ്ടെത്തി. അമ്മയെയും രണ്ടാനച്ഛനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
നെടുമങ്ങാട് സ്വദേശികളായ അഖില, അഷ്‌കർ എന്നിവരാണ് കസ്റ്റഡിയിലായത്. ഇൻക്വസ്റ്റിൽ കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ടെത്തിയിരുന്നു.
