കുമ്പളങ്ങി മാര്‍ക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളില്‍ തമിഴ്നാട് സ്വദേശി വെട്ടേറ്റ് മരിച്ച നിലയില്‍; രണ്ട് പേര്‍ കസ്റ്റഡിയില്‍



കൊച്ചി: കൊച്ചി കുമ്പളങ്ങിയില്‍ മധ്യവയസ്‌കനെ പച്ചക്കറി കടയ്ക്കുള്ളില്‍ ക്രൂരമായി വെട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ മാഹിന്‍ (52) ആണ് കൊല്ലപ്പെട്ടത്. കുമ്പളങ്ങി മാര്‍ക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് ഇന്ന് പുലര്‍ച്ചെയോടെ രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് അതിക്രൂരമായ ഈ ആക്രമണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മാഹിനൊപ്പം മദ്യപിച്ച രണ്ടുപേരെ കുമ്പളങ്ങി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.


കുമ്പളങ്ങി മാര്‍ക്കറ്റിലെ പച്ചക്കറി കടയ്ക്ക് സമീപം കുട നന്നാക്കുന്ന തൊഴില്‍ ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട മാഹിന്‍. പച്ചക്കറി കടയോട് ചേര്‍ന്നുള്ള ചെറിയ മുറിയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി വൈകിയും മാഹിനും മറ്റ് രണ്ട് പേരും കടയ്ക്ക് സമീപമിരുന്ന് മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മദ്യപാനത്തിനിടയില്‍ ഇവര്‍ തമ്മിലുണ്ടായ രൂക്ഷമായ വാക്കുതര്‍ക്കവും കൈയാങ്കളിയുമാണ് ഒടുവില്‍ കടുംകൈയിലേക്ക് നയിച്ചതെന്നാണ് സൂചന.

Post a Comment

Previous Post Next Post