സൈനികൻ്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്




കാസർക്കോട്:കാറഡുക്ക ഗ്രാമപഞ്ചായത്തിലെ കർമന്തൊടി മൂടാംകുളത്ത് യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാഗാലാൻഡിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന രാജേഷ് കുമാറിൻ്റെ ഭാര്യ സൗപർണിക (41) ആണ് മരിച്ചത്.


ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. പുതുതായി പണിത വീടിൻ്റെ മുകൾനിലയിലെ കിടപ്പുമുറിയിൽ ഫാനിൽ ഷാൾ കെട്ടി തൂങ്ങിയ നിലയിൽ സൗപർണികയെ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് താഴെയിറക്കി മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post