ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി ; ഭർത്താവ് കസ്റ്റഡിയിൽ



കാസർഗോഡ്: ഭർതൃവീട്ടുകാരുടെ മുന്നിൽ വച്ച് ആസിഡ് കഴിച്ച് യുവതി ജീവനൊടു ക്കി. കാസർഗോഡ് ചർലടുക്ക സ്വദേശി ഫ ത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ആദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാ ണ് ഫാത്തിമത്ത് ജീവനൊടുക്കിയതെന്ന് വീ ട്ടുകാർ ആരോപിച്ചു. സ്വർണം ആവശ്യപ്പെട്ട് നിരന്തരം ഇവർ പീഡിപ്പിച്ചിരുന്നുവെന്ന് ബ ന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ വിദ്യാനഗർ പോലീസ് കേസെടുത്തു.

തിങ്കളാഴ്ച ഒന്നാം വിവാഹ വാർഷികം ആ ഘോഷിക്കാനിരിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസവും സ്വർണവുമായി ബന്ധപ്പെട്ട് വലിയ ത ർക്കം നടന്നിരുന്നു. തർക്കത്തിനിടെ ഭർ ത്താവ് യുവതിയെ മർദിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് സുഫൈദ ഭർതൃവീ ട്ടുകാരുടെ മുന്നിൽവെച്ചുതന്നെ ആസിഡ് കുടിച്ചത്. ആദിലിനെ ചോദ്യം ചെയ്തുവരു കയാണെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post