തൃശ്ശൂർ കുന്നംകുളം: കേച്ചേരിയിൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. ഏഴ് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 7 മണിയോടെ കുന്നംകുളം തൃശ്ശൂർ സംസ്ഥാനപാതയിൽ കേച്ചേരിയിലാണ് അപകടം നടന്നത്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും ഭാഗികമായി തകർന്നു. കുന്നംകുളം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് പിക്കപ്പ് വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടയിരുന്നവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
