തൃപ്പാളൂരിൽ കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു



​ പാലക്കാട്‌ ആലത്തൂർ: തൃപ്പാളൂരിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ ദാരുണമായി മരിച്ചു. എരിമയൂർ കുരുവക്കോട് സ്വദേശി പൊന്നുമണി (50) ആണ് മരിച്ചത്. വടക്കഞ്ചേരി ശ്രീനാരായണ ഗ്യാസ് ഏജൻസിയിലെ ഡ്രൈവർ ആയിരുന്നു അദ്ദേഹം.

​വ്യാഴാഴ്ച വൈകിട്ട് 6:30-ഓടെയായിരുന്നു അപകടം നടന്നത്. തൃശൂർ ഭാഗത്തേക്ക് അതിവേഗതയിൽ വരികയായിരുന്ന കാർ റോഡ് മുറിച്ചുകടക്കുകയായിരുന്ന പൊന്നുമണിയെ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് മൃതദേഹം ആലത്തൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

​കുഞ്ഞന്റെയും കല്യാണിയുടെയും മകനാണ് പരേതൻ. ഭാര്യ: പ്രിയ. മക്കൾ: പ്രവീൺ, പ്രജിത്ത്, പ്രശാന്ത്. സഹോദരങ്ങൾ: ഓമന, സുദേവൻ

Post a Comment

Previous Post Next Post