തൃശ്ശൂർ കേച്ചേരിയിൽ ബസ്സിൽ നിന്നും പുറത്തേക്ക്
തെറിച്ചു വീണ് യാത്രികയ്ക്ക് പരിക്ക്
പുന്നയൂർക്കുളം സ്വദേശി മുടവത്തേയിൽ വീട്ടിൽ മുഹമ്മദ്കുട്ടി ഭാര്യ സുലൈഖയ്ക്കാണ് (51) സാരമായി പരിക്കേറ്റത്. കേച്ചേരിയിൽ ചൂണ്ടൽ പഞ്ചായത്ത് ഓഫീസിന് സമീപത്തായി ഡോർ തുറന്ന് വെച്ച് അമിതവേഗതയിൽ സർവ്വീസ് നടത്തിയ സ്വകാര്യ ബസ്സിൽ നിന്നും തെറിച്ച് വീണാണ് സുലേഖയ്ക്ക് പരിക്കേറ്റത്.
തൃശൂർ കുന്നംകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന എം കെ.കെ എന്ന ബസ്സിൽ നിന്നുമാണ് സുലേഖ തെറിച്ച് വീണത്. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4.45 ഓടെയാണ് സംഭവം. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ്, ബസിലെ യാത്രികർ പറയുന്നത്. സാരമായി പരിക്കേറ്റ സുലേഖയെ, കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
