കനത്ത മഴ; കാസർകോട് മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം



 കാസർകോട്: വീടിന്റെ മതിലിടിഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. കാസർകോട് ആദൂർ സഞ്ചക്കടവിലാണ് ദാരുണ സംഭവം നടന്നത്.


അബൂബക്കറിൻ്റെ കുട്ടികളായ മുൻസീർ (10), മുസമ്മിൻ (14) എന്നിവരാണ് മരിച്ചത്.


അയൽവാസിയായ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികൾ വീടിന്റെ അടുത്ത് ഒരു ചെറിയ കട നടത്തിയിരുന്നു. ഈ കടയ്ക്ക് അടുത്തുള മതിലാണ് വൈകിട്ടോടെ ഇടിഞ്ഞുവീണത്.


മഴ ശക്തമായതിന് പിന്നാലെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം.

Post a Comment

Previous Post Next Post