മലപ്പുറം തിരൂരിൽ പൊന്നാനി സ്വദേശിയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി.
പൊന്നാനി കൊല്ലൻപടി കടവനാട് സ്വദേശി അമ്പാട്ട് ശ്രീധരൻ മകൻ ശ്രീകുമാർ (45) (ശ്രീദുർഗ)
എന്നവരെയാണ് പെരുവഴിയമ്പലത്ത് ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തിയത്
വ്യാഴാഴ്ച്ച ഉച്ചക്ക് മംഗലാപുരം കോയമ്പത്തൂർ ട്രെയിൻ തട്ടിയാണ് മരിച്ചത്
തിരൂർ റെയിൽവേ സ്റ്റേഷൻ അധികൃതർ വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
