മാതാവിനൊപ്പം സഞ്ചരിക്കവെ സ്കൂട്ടർ ഗുഡ്സ് ഓട്ടോയിലിടിച്ചു; ബെംഗളൂരുവിൽ കോട്ടക്കൽ സ്വദേശി നാലു വയസ്സുകാരന് ദാരുണാന്ത്യം



ബെംഗളൂരു: ഗുഡ്സ് ഓട്ടോയിലിടിച്ച സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ് നാലു വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കൽ പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി. ആദിലിന്റെ മകൻ ഈസ ആദിൽ ആണ് മരിച്ചത്.

​ബുധനാഴ്ച രാവിലെ ബെംഗളൂരു സർജാപുരയിലായിരുന്നു അപകടം. നഴ്സറിയിൽനിന്ന് മകനെ തിരികെ വീട്ടിലേക്ക് സ്കൂട്ടറിൽ കൊണ്ടുവരവേ, മാതാവ് ഷഹീബ ഓടിച്ച സ്കൂട്ടർ ഗുഡ്സ് ഓട്ടോയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് ഷഹീബയെ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​അത്തിബലെ ഓക്സ്ഫഡ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം, മൃതദേഹം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. പറപ്പൂർ സിദ്ദിഖ് ജുമാ മസ്ജിദിലാണ് കബറടക്കം. പിതാവ് ആദിൽ ബെംഗളൂരുവിൽ ഐടി കമ്പനി ജീവനക്കാരനാണ്.

Post a Comment

Previous Post Next Post