കൊച്ചി: തേവര പാലത്തിൽ ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. പാലത്തിന്റെ കൈവരി തകർത്ത് തൂങ്ങിനിന്ന ലോറി ഏറെ നേരം ഭീതി പരത്തി. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കുകളേറ്റതൊഴിച്ചാൽ ആളപായമൊന്നുമില്ല എന്നത് ആശ്വാസമായി.
എതിരെ വന്ന വാഹനത്തിന് സൈഡ് നൽകുന്നതിനിടെയാണ് നിയന്ത്രണം വിട്ട ലോറി കൈവരി തകർത്ത് പാലത്തിന് പുറത്തേക്ക് തൂങ്ങിനിന്നത്. ലോറി താഴേക്ക് പതിക്കാതിരുന്നതും, ഡ്രൈവർ സമയബന്ധിതമായി ചാടിയിറങ്ങി രക്ഷപ്പെട്ടതും വലിയൊരു ദുരന്തം ഒഴിവാക്കി. തിരക്കേറിയ പാലത്തിൽ ഉണ്ടായ അപകടം ഗതാഗതത്തെയും ബാധിച്ചു.
