തൃശൂർ: തൃശൂരിൽ എസ്ഐയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാള പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആർ രാജേഷി(45)നെയാണ് ക്വർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്. ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം
