കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

 


മലപ്പുറം  അരീക്കോട്: വീടിനടുത്തുള്ള കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ അഫിയ (നാലാം ക്ലാസ്), അഫ്നാൻ (മൂന്നാം ക്ലാസ്) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.

​സ്കൂൾ വിട്ടു വന്ന ശേഷം കുട്ടികളെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്നും കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

​നാടാകെ കണ്ണീരിലാഴ്ത്തിയ ഈ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

​അടിയന്തര മുന്നറിയിപ്പ്:

മഴക്കാലമായതിനാൽ പരിസരത്തെ കുളങ്ങളും ജലാശയങ്ങളും അപകടകരമായി നിറഞ്ഞിരിക്കുകയാണ്. കുട്ടികൾ ഇത്തരം ജലാശയങ്ങളിലേക്ക് ഒറ്റയ്ക്ക് പോകുന്നത് കർശനമായി ഒഴിവാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുമല്ലോ. ജാഗ്രത പാലിക്കുക.

Post a Comment

Previous Post Next Post