ടിക്ക്ക്ടോക് ലൈവിനിടെ വാക്കേറ്റം; ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു



ഷാർജ: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നാരം എന്നറിയപ്പെടുന്ന ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. ടിക്ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം. പ്രതി മലയാളിയാണന്നാണ് വിവരം. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.


ടിക്ടോക്ക് ലൈവിനിടെ പരസ്‌പരം വെല്ലുവിളിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ലൈവിൽ വന്ന് വാക്കേറ്റമുണ്ടായത്. പീന്നിടാണ് കത്തിക്കുത്തിൽ ഇസ്‌മായിൽ കൊല്ലപ്പെട്ടത്.

Post a Comment

Previous Post Next Post