ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച്അപകടം; കാർ യാത്രികൻ മരിച്ചു



തൃശ്ശൂർ  ചാലക്കുടി ചിറങ്ങരയിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കാർ ഇടിച്ച് യുവാവ് മരിച്ചു. പാലക്കാട് സ്വദേശിയായ വിജീഷ് (40) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് വന്നിരുന്ന കാർ ചിറങ്ങര ഫ്ലൈഓവറിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ അതുൽ എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്.പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post