​കോഴിക്കോട് കൊളത്തറയിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

 


കോഴിക്കോട്: കോഴിക്കോട് കൊളത്തറ-ചെറുവണ്ണൂർ റോഡിലുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

​അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ ഷബീബ് റഹ്മാനെ ഉടൻ തന്നെ ചുങ്കത്തെ ക്രെസെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ചെറുവണ്ണൂർ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, നിലവിൽ സ്വകാര്യ ബസുകൾ കൊളത്തറ റൂട്ടിലൂടെയാണ് സർവീസ് നടത്തുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണ്. ഇതിൽ അപകടത്തിൻ്റെ ദൃശ്യങ്ങൾ

Post a Comment

Previous Post Next Post