കോഴിക്കോട്: ചേവായൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 വയസുകാരിയായ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയതായി പരാതി.
മെയ് 15-ന് രാത്രി 10.30ഓടെയാണ് സംഭവം നടന്നതെന്നാണ് രക്ഷിതാക്കൾ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നത്.
അയ മെഹ്റ എന്ന വിദ്യാർഥിനിയെ വീടിന് സമീപത്തുനിന്ന് ഒരു സംഘം യുവാക്കൾ കടത്തിക്കൊണ്ടുപോയതായാണ്പരാതി.
സംഭവത്തെ തുടർന്ന് ചേവായൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടി എവിടെയാണെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ 137(2), 3(5) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ അന്വേഷണം തുടരുകയാണെന്നും കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി.
പെൺകുട്ടിക്ക് ഏകദേശം 150 സെന്റിമീറ്റർ ഉയരമുണ്ട്. വെളുത്ത നിറവും മെലിഞ്ഞ ശരീരപ്രകൃതിയുമാണ്. മൂക്കിൽ കറുത്ത മറുകുമുണ്ട്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987182, 9497980706, 0495-2371403 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.
