ഭർത്താവ് കത്തി കൊണ്ട് വെട്ടി;ഭാര്യയുടെ തലക്ക് പരുക്ക്

 


കോഴിക്കോട്: പുതുപ്പാടി അടിവാരം കമ്പിവേലിമ്മലിൽ ഭർത്താവിന്റെ വെട്ടേറ്റു ഭാര്യക്ക് ഗുരുതര പരിക്ക്. കമ്പിവേലിമ്മൽ സ്വദേശി ഖദീജയ്ക്കാണ് (50) തലയ്ക്ക് വെട്ടേറ്റത്. സംഭവത്തിൽ ഭർത്താവ് പാലക്കാട് സ്വദേശി ഇബ്രാഹീമിനെതിരെ (55) പോലീസ് കേസെടുത്ത് അന്വേഷണം. ആരംഭിച്ചു.

​ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. വീട്ടിലെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ഇബ്രാഹീം ഭാര്യയെ ആക്രമിച്ചത്. ആക്രമണത്തിൽ ഖദീജയുടെ വലതുഭാഗത്ത് ചെവിക്കു മുകളിലായി ഗുരുതരമായി മുറിവേറ്റു.

​വീട്ടിൽ വെച്ച് ഇവർ തമ്മിൽ സ്ഥിരമായി പ്രശ്നങ്ങൾ നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുൻകോപക്കാരനായ ഇബ്രാഹീം മുൻപും പലതവണ വഴക്കുകൾ ഉണ്ടാക്കിയിരുന്നതായും അയൽവാസികൾ ആരോപിച്ചു.

​സംഭവം നടന്ന ഉടൻ തന്നെ ഖദീജയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Post a Comment

Previous Post Next Post