തൃശ്ശൂർ കനത്ത മഴയിൽ എസ്.എൻ.പുരം പോഴങ്കാവിൽ റോഡരികിലെ മരം മറിഞ്ഞു വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. വെള്ളാങ്കല്ലൂർ കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണികണ്ഠൻ ശാന്തിയാണ് മരിച്ചത്. പി.വെമ്പല്ലൂർ റോഡിൽ പോഴങ്കാവ് ഷാപ്പിനടുത്ത് ആയിരുന്നു അപകടം. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
