മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല

 


മലപ്പുറം ജില്ലയിൽ ഷിഗെല്ല ബാധയെത്തുടർന്ന് മരണം റിപ്പോർട്ട് ചെയ്തു. കടുത്ത വയറിളക്കത്തെ തുടർന്ന് ചികിത്സയിലായിരുന്ന കീഴാറ്റൂർ സ്വദേശിനി സരോജിനി (59) ആണ് മരിച്ചത്. മരണശേഷമുള്ള പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് ഇവർക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്.

ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു ഇവരുടെ മരണം. കടുത്ത വയറിളക്കവും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്‌ചയാണ് ഇവരെ ആദ്യം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


എന്നാൽ ആരോഗ്യനില അതിവേഗം വഷളാവുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്തതോടെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് * മാറ്റുകയായിരുന്നു.


ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Post a Comment

Previous Post Next Post