രാജകുമാരിക്ക് സമീപം കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം



ഇടുക്കി : രാജാക്കാട് രാജകുമാരിക്ക് സമീപം നടുമറ്റത്ത് കാറും, ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മാങ്ങാത്തൊട്ടി സ്വദേശി ആദർശ് ആണ് മരിച്ചത് 25 വയസായിരുന്നു.. ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്...

 അപകടത്തിൽ രാജാക്കാട് മുക്കുടിൽ സ്വദേശി റോബിനെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദക്ത ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി... ആദർശിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല....



Post a Comment

Previous Post Next Post