നെല്ലിയാമ്പതി മരപ്പാലത്തില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവിന് ദാരുണാന്ത്യം



 പാലക്കാട്: നെല്ലിയാമ്പതിയിലെ വിനോദസഞ്ചാര കേന്ദ്രമായ മരപ്പാലത്തില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവിന് ദാരുണാന്ത്യം. കൊല്ലങ്കോട് പയ്യലൂര്‍ സ്വദേശിയായ സിജിന്‍(42) ആണ് മരിച്ചത്. ഇന്ന് നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരപ്പാലത്തിന് സമീപത്ത് നില്‍ക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സിജിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post